06/12/2012

അരൂരിന്റെ ചരിത്ര൦

കേരളത്തില്‍ (ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റം ആയി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്‌ ആണ് അരൂര്‍) ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ളോക്കിലാണ് 15.15 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള അരൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 

അരൂരിന്റെ നാല് അതിര്‍ത്തികളില്‍ വടക്കുവശം ചന്ദിരൂരും തെക്കുവശം എറണാകുളം ജില്ലയുടെ വടക്കേ അറ്റമായ കുംബളവും ഇടകൊചിയും സ്ഥിതി ചെയ്യുന്നു കിഴക്കുവശം അരൂകുറ്റിയും പടിഞ്ഞാറുവശം കുംബളങ്ങിയും ആണ്. മൂന്നു വശത്തും കായലുകളും നാല് പാലങ്ങള്‍ ചേരുന്നതും ആണ് അരൂര്‍. ആലപ്പുഴ ജില്ലയുടെ വ്യവസായ തല്സ്ഥാനമായാണ് ഈ ഗ്രാമത്തെ വിശേഷിപ്പികുന്നത്. നാലുവരി ദേശീയ പാതയും രണ്ടുവരി സംസ്ഥാന പാതയും റെയില്‍വേ പാതയും ഇതിലെ കടന്നുപോകുന്നു. 

തിരുവിതാംകൂര്‍ മഹാരാജാവിന്റെ തോണിക്കാരായ അരയന്‍മാരുടെ ഊര് (സ്ഥലം) ആയതിനാലും, കാര്‍ത്യായനി ദേവിയുടെ ഊര് (ആത്മാവ്) പ്രതിഷ്ടിച്ചതിനാലും ആണ് എന്റെ ഗ്രാമത്തിന് അരൂര്‍ എന്ന്‍ പേര് വരാന്‍ ഇടയായത്.

വാരനാട് നമ്പൂതിരി, വലിയ പ്രമാണിയും സ്വത്തു സമ്പാദ്യത്തിന് ഉടമയും ആയിരുന്നു, അദ്ദേഹത്തിന് ഒരു മകള്‍ ഉണ്ടായിരുന്നു. ആ സമയത്ത് വാരനാട് വെടികെട്ട് നടത്താന്‍വന്ന ചാല്യ യുവാവുമായി നമ്പൂതിരിയുടെ മകള്‍ പ്രണയത്തിലായി. അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു, ഇത് അറിഞ്ഞ അദ്ദേഹം സമൂഹമധ്യത്തില്‍ മകളെ പടിഅടച്ചു പിണ്ഡംവെച്ചു. മകളോടുള്ള അതിയായ സ്നേഹം കാരണം അദ്ദേഹം അരൂരിലെ സ്ഥലം മുഴുവനായും അവര്‍ക്ക് ദാനമായി കൊടുത്തു. 


അങ്ങിനെ അരൂര്‍ കമ്പക്കാരുടെ അധീനതയില്‍ ആയി. വലിയ പ്രമാണിമാരും സ്വത്തുസംബാധ്യത്തിനു ഉടമകളും ആയിരുന്നു, ഇപ്പോളും ആ സ്ഥാനപ്പേരുള്ള ആളുകള്‍ ഇവിടെ നമുക്ക് കാണാം.